Tuesday, February 28, 2017
Reg:No 91291/Kermal/2004/18734

തെരുവുനായ്ക്കളെ കണ്ട് ഓടിയ പെൺകുട്ടി കിണറ്റില്‍ വീണു മരിച്ചു

തെരുവുനായ്ക്കളെ കണ്ട് ഓടിയ പെൺകുട്ടി കിണറ്റില്‍ വീണു മരിച്ചു

തൃശൂര്‍: തെരുവുനായ്ക്കളെ കണ്ട് പേടിച്ചോടിയ പതിനെട്ടുകാരി കിണറ്റില്‍ വീണു മരിച്ചു. എരുമപ്പെട്ടിയ്ക്ക് സമീപം കടങ്ങോട് തെക്കുമുറി മെമ്പുറത്ത് ഹരിദാസിന്റെ മകള്‍ ഗ്രീഷ്മയാണ് മരിച്ചത്.
 
പാൽ വാങ്ങാൻ കടയിൽ പോകും വഴിയാണ് ഗ്രീഷ്മയെ തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. നായ്ക്കളെ കണ്ട് പേടിച്ച് ഓടിയ കുട്ടി കിണറ്റിൽ വീഴുകയായിരുന്നു