Friday, July 21, 2017
Reg:No 91291/Kermal/2004/18734

എരുമേലിയിൽ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയതായി പിണറായി വിജയൻ

എരുമേലിയിൽ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയതായി പിണറായി വിജയൻ

ന്യൂഡൽഹി: വിമാനത്താവളത്തിനായി കോട്ടയം–പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ എരുമേലിയിൽ സ്ഥലം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥലം തീരുമാനിച്ചാൽ എൻഒസി നൽകാമെന്ന് കേന്ദ്രം വ്യക്തമാക്കിയെന്നും കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് ഇക്കാര്യം അറിയിച്ചുവെന്നും പിണറായി പറഞ്ഞു. കേരളത്തിൽ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം പദ്ധതി സമർപ്പിക്കാനാണ് ഉദ്ദേശം. ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമാണെന്നും പിണറായി വ്യക്തമാക്കി. 
ശബരിമല തീർഥാടകർക്ക് ഏറെ സൗകര്യപ്രദമായിരിക്കും എരുമേലി വിമാനത്താവളമെന്നും ആറന്മുള വിമാനത്താവളത്തിനു പകരമല്ല ഇതെന്നും വിമാനത്താവളം വരേണ്ട സ്ഥലത്തെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. ഇനിയത് കേന്ദ്രത്തെ അറിയിച്ചാൽ മതിയെന്നും പിണറായി ഡൽഹിയിൽ പറഞ്ഞു.