Friday, February 24, 2017
Reg:No 91291/Kermal/2004/18734

പണം സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി

കോട്ടയം: ഗവൺമെന്റ് ഓഫ് ഇന്ത്യ 1000, 500 രൂപ നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിൽ ജില്ലയിലെ ആശുപത്രികൾ, ഭക്ഷണശാലകൾ, ഹോട്ടൽ & ലോഡ്ജിംഗുകൾ തുടങ്ങി അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ്, ഓൺ ലൈൻ പേയ്‌മെന്റ് എന്നീ രീതികളിൽ പണം സ്വീകരിക്കാൻ ജില്ലാ കളക്ടർ സി. എ. ലത നിർദ്ദേശിച്ചു. മേൽ പറഞ്ഞ രീതിയിൽ പണം സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുവാൻ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. പണം സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് ജില്ലാ കളക്ടർ മുമ്പാകെ പരാതി സമർപ്പിക്കാവുന്നതാണ്.