Sunday, January 22, 2017
Reg:No 91291/Kermal/2004/18734

രാത്രിയില്‍ ഭാവി വധുവിന്‍റെ വീട്ടിലെത്തിയ യുവാവിന് സദാചാര പോലീസ് വക തെറിയഭിഷേകം

രാത്രിയില്‍ ഭാവി വധുവിന്‍റെ വീട്ടിലെത്തിയ യുവാവിന് സദാചാര പോലീസ് വക തെറിയഭിഷേകം

കൊല്ലം: വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് രാത്രി പ്രതിശ്രുത വധുവിന്‍റെ വീട്ടിലെത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി.കൊല്ലം ഇരവിപുരത്ത് തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.വിവാഹ നിശചയം കഴിഞ്ഞ പ്രതിശ്രുത വധുവിന്‍റെ വീട്ടില്‍ യുവാവ് എത്തിയത് നാട്ടുകാരില്‍ ചിലര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായാത്.യുവാവിനെ തടഞ്ഞത് കൂടാതെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും.യുവാവിനെ കൂടാതെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരെയും സദാചാര പോലീസിന്‍റെ വക തെറിയഭിഷേകം നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്.
 
സംഘര്‍ഷത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ ജോബിന്‍,മൈജോ,ലെവി എന്നിവര്‍ക്ക് പരിക്കേറ്റു.ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്തു.സദാചാര പോലീസ് സംഘത്തില്‍ ഉള്‍പ്പെട്ട ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട് ഇവര്‍ പോലീസ് നിരീക്ഷണത്തിലാണ്