Tuesday, September 26, 2017
Reg:No 91291/Kermal/2004/18734

ഡി.വൈ.എഫ്.ഐ കണ്ണൂരില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപരോധിക്കുന്നു

ഡി.വൈ.എഫ്.ഐ കണ്ണൂരില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപരോധിക്കുന്നു

കണ്ണൂര്‍: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപരോധിക്കുന്നു. പയ്യന്നൂരില്‍ ബി.എസ്.എന്‍.എല്‍ ഓഫിസും കണ്ണൂരില്‍ ഹെഡ് പോസ്‌റ്റോഫിസും സമരക്കാര്‍ ഉപരോധിച്ചു. സമരകേന്ദ്രങ്ങളിലെല്ലാം പൊലിസും എത്തിയിട്ടുണ്ട്.  ഇന്നു രാവിലെ എട്ടര മുതലാണു സമരം ആരംഭിച്ചത്.