Saturday, May 27, 2017
Reg:No 91291/Kermal/2004/18734

നോട്ടുകള്‍ മാറ്റാൻ ബാങ്കിലെത്തിയ ആള്‍ക്ക് പകരം കിട്ടിയത് അക്കം രേഖപ്പെടുത്താത്ത പത്തു രൂപാ നാണയങ്ങൾ

നോട്ടുകള്‍ മാറ്റാൻ ബാങ്കിലെത്തിയ ആള്‍ക്ക്  പകരം കിട്ടിയത് അക്കം രേഖപ്പെടുത്താത്ത പത്തു രൂപാ നാണയങ്ങൾ

കൊല്ലം: 1000, 500 രൂപ നോട്ടുകള്‍ മാറ്റാൻ ബാങ്കിലെത്തിയ ആള്‍ക്ക്  പകരം കിട്ടിയത് അക്കം രേഖപ്പെടുത്താത്ത പത്തു രൂപാ നാണയങ്ങൾ. പത്തനാപുരം മാലൂർ സ്വദേശി രാജുവിനാണ് നാണയങ്ങൾ കിട്ടിയത്. പത്തനാപുരത്തെ ഇൻഡ്യൻ ബാങ്ക് ശാഖയിലാണ് രാജു നോട്ടുകള്‍ മാറാൻ കൊടുത്തത്. മൂവായിരം രൂപയുടെ നോട്ടുകള്‍ കൊടുത്തപ്പോൾ പകരം 2000 രൂപയുടെ ഒരു നോട്ടും ആയിരം രൂപയ്ക്കു 10 രൂപയുടെ നാണയങ്ങൾ കിഴിയാക്കിയും നൽകുകയായിരുന്നു.  വീട്ടിലെത്തി കിഴി തുറന്നു നോക്കിയപ്പോൾ അശോക സ്തംഭമല്ലാതെ മറ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. തിരികെത്തിയ രാജു നാണയങ്ങൾ ബാങ്കിന് കൈമാറി.