Thursday, August 17, 2017
Reg:No 91291/Kermal/2004/18734

കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി സ്വകാര്യ ആശുപത്രികള്‍ കൊല്ലം അസീസിയ അടക്കമുള്ള ആശുപത്രികള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത് നിരോധിച്ച 1000,500 നോട്ടുകള്‍

കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി സ്വകാര്യ ആശുപത്രികള്‍  കൊല്ലം അസീസിയ അടക്കമുള്ള ആശുപത്രികള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത് നിരോധിച്ച 1000,500 നോട്ടുകള്‍

കേന്ദ്ര സര്‍ക്കാര്‍ 1000, 500 നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി കേരളത്തിലെ മുന്‍നിര ആശുപത്രികള്‍.നഴ്സ്മാരടക്കമുള്ള ജീവനക്കാര്‍ക്ക് പഴയ 1000, 500 നോട്ടുകള്‍ ശമ്പളമായി നല്‍കിയാണ്‌ ഇക്കൂട്ടര്‍ നോട്ടുകള്‍ വെളുപ്പിക്കുന്നതിനു പുതിയ വഴികള്‍ കണ്ടെത്തിയത്.കൊല്ലം അസീസിയ ആശുപത്രിയിലടക്കമുള്ള പല മുന്‍നിര ആശുപത്രികളും കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തിലാണ് ജീവനക്കാര്‍ക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കിയത്. മാത്രമല്ല ശമ്പളത്തിന് പുറമേ ഇത്തവണ, ഒരു പക്ഷെ സ്ഥാപനത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമെന്നോണം ആവ്ശ്യപ്പെട്ട ജീവനക്കാര്‍ക്ക് ലോണുകള്‍ നല്‍കിയതായും അറിയുന്നു.ഇത്തരത്തില്‍ നല്കിയതും നിരോധിച്ച 1000, 500 നോട്ടുകള്‍ ആണത്രേ. കൂടാതെ സ്‌പെഷ്യല്‍ അലവന്‍സായും മറ്റും ജീവനക്കാര്‍ക്ക് പഴയ നോട്ടുകള്‍ നല്‍കിയതായും അറിയുന്നു.കൂടാതെ പല ജീവനക്കാര്‍ക്കും ഒന്നും രണ്ടും മാസത്തെ ശമ്പളം അഡ്വാന്‍സായി നല്‍കിയതായും അറിയുന്നു.ഓരോ മാസവും ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളമായി കോടികളാണ് വേണ്ടത്.
അതേസമയം പഴയ നോട്ടുകള്‍ വേണ്ട പുതിയ നോട്ടുകള്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ട ജീവനക്കാര്‍ക്ക് പഴയ നോട്ടുകള്‍ മതിയെങ്കില്‍ മാത്രം ശമ്പളം തരാമെന്നും അല്ലാത്ത പക്ഷം പുതിയ നോട്ടുകള്‍ വന്നശേഷം സാവധാനം ശമ്പളം നല്‍കാമെന്നുമാണത്രെ ആശുപത്രി മാനെജുമെന്റ്റ് പറഞ്ഞത്.