Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

ഐ.എസ് ബന്ധം: കാണാതായ മലയാളികളില്‍ ഒരാളുടെ ഫെയ്സ് ബുക്ക് സജീവം

ഐ.എസ് ബന്ധം: കാണാതായ മലയാളികളില്‍ ഒരാളുടെ ഫെയ്സ് ബുക്ക് സജീവം

കാസര്‍കോട് : ​ഐ.എസ് ​ബന്ധത്തിന്റെ പേരിൽ ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികളില്‍ ഒരാളുടെ ഫെയ്സ് ബുക്ക് സജീവം. കാസര്‍കോട് ജില്ലയിലെ പടന്നയിലുള്ള മുഹമ്മദ് സാജിദിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇന്ന്​ മുതൽ പുതിയ പോസ്റ്റുകൾ കാണാന്‍ തുടങ്ങിയത്. ഫേസ്ബുക്കില്‍ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ഇയാളുടേതായ പോസ്റ്റുകള്‍ കണ്ടത്​. അക്കൗണ്ടിലെ പ്രൊഫൈല്‍ ഫോട്ടോയും കവർ ഫോേട്ടായും മറ്റ്​ രണ്ട് സ്റ്റാറ്റസുകളും ഇതിനകം മാറിയിട്ടുണ്ട്​.