Monday, February 27, 2017
Reg:No 91291/Kermal/2004/18734

നിലമ്പൂര്‍ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് രണ്ട് മാവോയിസ്റ്റുകളെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി

നിലമ്പൂര്‍ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് രണ്ട് മാവോയിസ്റ്റുകളെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി

മലപ്പുറം: നിലമ്പൂരില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് രണ്ട് മാവോയിസ്റ്റുകളെന്ന് പോലീസ്.ഒരു സ്ത്രീയും പുരുഷനുമാണ്    മരിച്ചത്ന്ന്   തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്നും ഐ.ജി വ്യക്തമാക്കി. വെടിവയ്പ്പില്‍ പരുക്കേറ്റ ഒരു മാവോയിസ്റ്റ് കസ്്റ്റഡിയിലുള്ളതായി സൂചനയുണ്ട്.
നിലമ്പൂര്‍ സൗത്ത് ഡിവിഷന് കീഴിലുള്ള കരുളായി റേഞ്ചില്‍ ഉള്‍പ്പെട്ട ജനവാസ കേന്ദ്രത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള  വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഗ്രുപ്പ് ലീഡറുടെ മരണം സ്ഥിരീകരിച്ചതായി നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ നേരത്തെ പ്രതികരിച്ചിരുന്നു ഇവിടെ മാവോയിസ്റ്റുകളുടെ ബേസ് ക്യാംപ് പ്രവര്‍ത്തിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഈ മേഖലയില്‍ പരിശോധന ശക്തമാക്കിയത്.