Monday, March 27, 2017
Reg:No 91291/Kermal/2004/18734

ഒ. രാജഗോപാലിന്റെ സമനില തെറ്റി; മോഹന്‍ലാലിന് കൈയില്‍ കള്ളപ്പണം ഉണ്ട് : വൈദ്യുതി മന്ത്രി എം.എം.മണി

ഒ. രാജഗോപാലിന്റെ സമനില തെറ്റി; മോഹന്‍ലാലിന് കൈയില്‍ കള്ളപ്പണം ഉണ്ട് : വൈദ്യുതി മന്ത്രി എം.എം.മണി

തൊടുപുഴ: ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ സമനില തെറ്റിയെന്ന്  വൈദ്യുതി മന്ത്രി എം.എം.മണി. പ്രായത്തിന്റെ പ്രശ്നമാണ് രാജഗോപാലിന്. കേരളീയ ജനതയ്ക്കു പറ്റിയ ഏറ്റവും വലിയ വിഡ്ഢിത്തമാണ് രാജഗോപാലിനെ വിജയിപ്പിച്ചതെന്നും മണി പറഞ്ഞു. ഇടുക്കി ഏലപ്പാറയിലെ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മോഹൻലാലിന്റെ കൈയിലുള്ള കള്ളപ്പണം മറയ്ക്കാനാണ് അദ്ദേഹം നരേന്ദ്ര മോദിയെ അനുകൂലിക്കുന്നതെന്നും മണി ആരോപിച്ചു. ചൊവ്വാഴ്ച പുതിയ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെയാണ് വിവാദ പ്രസ്തവനയുമായി എം.എം.മണി രംഗത്തുവന്നിരിക്കുന്നത്.