Sunday, June 25, 2017
Reg:No 91291/Kermal/2004/18734

വടക്കാഞ്ചേരി പീഡനക്കേസ്; ജയന്തനെതിരെ തെളിവില്ലെന്ന് പോലീസ്

വടക്കാഞ്ചേരി പീഡനക്കേസ്; ജയന്തനെതിരെ തെളിവില്ലെന്ന് പോലീസ്

തൃശ്ശൂര്‍ : വടക്കാഞ്ചേരി പീഡനക്കേസില്‍ സിപിഎം കൌണ്‍സിലര്‍ പി.എന്‍ ജയന്തനെതിരെ തെളിവില്ലെന്ന് പോലീസ്. പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ലെന്നും കേസില്‍ ശാസ്ത്രീയമായ തെളിവുകളില്ലെന്നും പോലീസ് വ്യക്തമാക്കി. പീഡനം നടന്ന് രണ്ടു വര്‍ഷത്തിന് ശേഷമാണ് ആരോപണവുമായി പരാതിക്കാരി എത്തിയത്. ഇത് കേസിലെ ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാതാക്കി. പീഡനം നടന്ന സ്ഥലം ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടുമില്ല. ഇതേതുടര്‍ന്ന് ജയന്തന്റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന നിലപാടിലാണ് പോലീസ്.
പരാതിക്കാരി കോടതിയില്‍ പോകുകയോ അത്തരം ഇടപെടലുകള്‍ ഉണ്ടാകുകയോ ചെയ്താല്‍ മാത്രം കൂടുതല്‍ അന്വേഷണം മതിയെന്ന നിലപാടിലാണ് പോലീസ്.  അതുകൊണ്ടു തന്നെ കോടതി നിര്‍ദേശം ഉണ്ടായാല്‍ മാത്രമേ കേസില്‍ പ്രതി ജയന്തന്റെ അറസ്റ്റ് ഉണ്ടാകുകയുള്ളൂ.