Thursday, October 19, 2017
Reg:No 91291/Kermal/2004/18734

സിപിഐ സംസ്ഥാന കൌണ്‍സിലില്‍നിന്ന് ഇ എസ് ബിജിമോള്‍ എംഎല്‍എയെ ജില്ല കൌണ്‍സിലിലേക്ക് തരംതാഴ്‌ത്തി

സിപിഐ സംസ്ഥാന കൌണ്‍സിലില്‍നിന്ന് ഇ എസ് ബിജിമോള്‍ എംഎല്‍എയെ ജില്ല കൌണ്‍സിലിലേക്ക് തരംതാഴ്‌ത്തി

ആലപ്പുഴ: സിപിഐ സംസ്ഥാന കൌണ്‍സിലില്‍നിന്ന് ഇ എസ് ബിജിമോള്‍ എംഎല്‍എയെ ജില്ല കൌണ്‍സിലിലേക്ക് തരംതാഴ്‌ത്തി. പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തതിനാലാണ് മന്ത്രിയാകാന്‍ കഴിയാത്തതെന്ന ബിജിമോളുടെ പരാമര്‍ശമാണ് പാര്‍ടിയുടെ അച്ചടക്ക നടപടിക്കിടയാക്കിയത്. ആലപ്പുഴയില്‍ നടന്ന സംസ്ഥാന കൌണ്‍സിലാണ് നടപടിയെടുത്തത്. വിഷയത്തില്‍ ചര്‍ച്ച നടന്നെങ്കിലും പാര്‍ടി സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം കൌണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. 
 
ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ബിജിമോള്‍  ഇത്തരത്തില്‍ പറഞ്ഞിരുന്നത്. ഇത് വിവാദമായതോടെ ബിജിമോള്‍ ഖേദം പ്രകടിപ്പിച്ച് പാര്‍ടിക്ക് കത്ത് നല്‍കിയിരുന്നു. പാര്‍ട്ടിയെ മൊത്തത്തില്‍ അവഹേളിക്കുന്ന പ്രസ്താവനയാണിതെന്ന ആരോപണമാണ് ബിജിമോള്‍ക്കെതിരെ ഉയര്‍ന്നത്. ഇടുക്കി പീരുമേട് മണ്ഡലത്തില്‍നിന്നുള്ള ജനപ്രതിനിധിയാണ് ബിജിമോള്‍.