Monday, September 25, 2017
Reg:No 91291/Kermal/2004/18734

ഇടുക്കിയില്‍ ചേരമ--സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

ഇടുക്കിയില്‍ ചേരമ--സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

കട്ടപ്പന: ചേരമ--സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി (സി.എസ്.ഡി.എസ്) സംസ്ഥാന കമ്മിറ്റി ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെയാണ് ഹര്‍ത്താല്‍. ദലിത് വയോധികന്‍െറ മൃതദേഹം ആദ്യം അടക്കിയ സ്ഥലത്തു നിന്ന് പുറത്തെടുത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ച് അനാദരവ് കാട്ടിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍.