Sunday, April 30, 2017
Reg:No 91291/Kermal/2004/18734

ഇടുക്കി ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് പണി മുടക്കും

ഇടുക്കി ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് പണി മുടക്കും

തൊടുപുഴ: തൊടുപുഴ നഗരത്തിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് പണിമുടക്കും. കെ.എസ്.ആര്‍.ടി.സിക്ക് വരുമാന നഷ്ടം വരുത്തിവെക്കുന്ന എറണാകുളം, തൃശൂര്‍, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ വെങ്ങല്ലൂര്‍ ബൈപാസ്-മങ്ങാട്ടു കവല വഴി തൊടുപുഴ സ്റ്റാന്‍ഡിലത്തെണമെന്ന പരിഷ്കാരമാണ് വിവാദമായത്. നഗരത്തിന്‍െറ ഹൃദയ ഭാഗത്തു കൂടി കെ.എസ്.ആര്‍.ടി.സി ബസുകള്‍ കടന്നു പോകാത്തതിനാല്‍ യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുകയാണെന്നും ഇതു മൂലം പ്രതിദിനം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.