Monday, March 27, 2017
Reg:No 91291/Kermal/2004/18734

കോഴിക്കോട് എട്ടുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട് എട്ടുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട്: നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. നടക്കാവ് പണിക്കര്‍ റോഡില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്. ആക്രമണ സ്വഭാവം കാട്ടിയ നായ സമീപത്തെ വീടിനുള്ളില്‍ കയറിയും ആളുകളെ കടിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വിട്ടയച്ചു.