Tuesday, February 28, 2017
Reg:No 91291/Kermal/2004/18734

വയനാട്ടിൽ രണ്ടുപേർ മുങ്ങി മരിച്ചു

വയനാട്ടിൽ രണ്ടുപേർ മുങ്ങി മരിച്ചു

മാനന്തവാടി: വയനാട് വലിയ കൊല്ലി ഹവ്വാ ബീച്ചിന്​ സമീപം വാളാട്​ പുഴയിൽ രണ്ടുപേർ മുങ്ങി മരിച്ചു. കണ്ണൂരിൽ നിന്നെത്തിയ ഏംഴംഗ സംഘം വാളാട്​ പുഴയിൽ കുളിക്കുന്നതി​നിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇവർ ബഹളമുണ്ടാക്കിയതിനെ തുടർന്ന്​ നാട്ടുകാർ അഞ്ചുപേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടുപേർ മീൻ പിടിക്കുന്ന വലയിൽ കുടുങ്ങിപ്പോവുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപ​ത്രിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്​.