Thursday, October 19, 2017
Reg:No 91291/Kermal/2004/18734

തലവരിപ്പണം വാങ്ങിയാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

തലവരിപ്പണം വാങ്ങിയാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: എയ്‌ഡഡ് കോളേജുകൾ പ്രവേശനത്തിനായി തലവരിപ്പണം വാങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ‌പെട്ടെന്ന് ഒരു ഉൾവിളിയുടെ കൊണ്ട് പറയുന്നതല്ല. ‌തലവരിപ്പണം വാങ്ങിയാൽ അഴിമതിയായി ‌കണക്കാക്കും. ഇത് ‌വെറുംവാക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കോഴ നൽകിയവർ അത് പുറത്ത് പറയാൻ തയാറാകുന്നില്ല എന്നതാണ് പ്രശ്‌നം. പൊതുവിദ്യാലയങ്ങളുടെ മികവ് വർധിപ്പിക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ സ്‌കോളർഷിപ്പ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.