Thursday, October 19, 2017
Reg:No 91291/Kermal/2004/18734

മാനന്തവാടിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

മാനന്തവാടിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. നടക്കല്‍ റാത്തപ്പിള്ളി മേരി പൗലോസ് (60), മകന്‍ സിറിള്‍ പൗലോസ് (31) എന്നിവരാണ് മരിച്ചത്. മേരിയുടെ ഭര്‍ത്താവ് പോള്‍ എന്ന പൗലോസ്​, കൊച്ചുമകൻ ഡോൺ (25) എന്നിവരെ പരിക്കുകളോടെ മാനന്തവാടി ജില്ലാ ആശു​പത്രിയില്‍ പ്രവേശിപ്പിച്ചു. നാലാം മൈല്‍ ഭാഗത്തേക്ക് പോയ കാറില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ബസിടിച്ചാണ് അപകടം.