Sunday, April 30, 2017
Reg:No 91291/Kermal/2004/18734

തിരുനെല്ലിയില്‍ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

തിരുനെല്ലിയില്‍ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

വയനാട്: തിരുനെല്ലിയില്‍ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. നോര്‍ത്ത് വയനാട് ഡിവിഷന്‍ അപ്പപ്പാറവനത്തിലാണ് 10 വയസ് പ്രായം വരുന്ന കൊമ്പനെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ തേക്കു മരത്തില്‍ ചാരിയ നിലയിലാണ് കൊമ്പന്റെ ജഡം കണ്ടത്. മരത്തിനടുത്തു കൂടെ വൈദ്യുത ലൈന്‍ കടന്നു പോകുന്നുണ്ട്.