Friday, July 28, 2017
Reg:No 91291/Kermal/2004/18734

ഓടിക്കൊണ്ടിരിക്കെ മാവേലി എക്സ്പ്രസിന്‍െറ എന്‍ജിന് തീ പിടിച്ചു

ഓടിക്കൊണ്ടിരിക്കെ മാവേലി എക്സ്പ്രസിന്‍െറ എന്‍ജിന് തീ പിടിച്ചു

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കെ മാവേലി എക്സ്പ്രസിന്‍െറ എന്‍ജിന് തീ പിടിച്ചു. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ചെറുവത്തൂരിനടുത്ത് കാര്യങ്കോട് പാലത്തിനു മുകളിലത്തെിയപ്പോഴാണ് എന്‍ജിനില്‍നിന്ന് തീയും പുകയും ഉയര്‍ന്നത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമഫലമായി തീയണച്ചു.
 
ശനിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തേജസ്വിനി പുഴക്ക് കുറുകെയുള്ള പാലത്തിന്‍െറ മുകളിലായിരുന്നു ട്രെയിനിന്‍െറ എന്‍ജിനൊഴിച്ചുള്ള മറ്റു ഭാഗങ്ങള്‍.പരിഭ്രാന്തരായ യാത്രക്കാര്‍ ഇറങ്ങി ഓടാതിരിക്കാന്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്‍ജിന് തീ പിടിക്കാനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി.