Monday, March 27, 2017
Reg:No 91291/Kermal/2004/18734

നെഹ്റു ട്രോഫി ജലമേള: കാരിച്ചാൽ ചുണ്ടൻ ജേതാക്കൾ

നെഹ്റു ട്രോഫി ജലമേള: കാരിച്ചാൽ ചുണ്ടൻ ജേതാക്കൾ

ആലപ്പുഴ: 64ാമത് നെഹ്റു ട്രോഫി ജലമേളയിൽ കാരിച്ചാൽ ചുണ്ടൻ ജേതാക്കൾ. ഗബ്രിയേൽ, നടുഭാഗം, കാട്ടിൽ തെക്കേതിൽ ചുണ്ടനുകളെ പിന്നിലാക്കിയാണ് കാരിച്ചാൽ ടീം പതിനാലാം തവണയും ട്രോഫി സ്വന്തമാക്കിയത്. ജയിംസ്കുട്ടി ജേക്കബിന്റെ നേതൃത്വത്തിൽ 79 തുഴച്ചിൽകാരും ഒമ്പത് നിലക്കാരും അഞ്ച് അമരക്കാരുമാണ് അമ്പത്തിയൊന്നേകാൽ കോൽ നീളമുള്ള കാരിച്ചാലിൽ ഉണ്ടായിരുന്നത്. ഹീറ്റ്സിലും ഫൈനലിലും കാരിച്ചാൽ തന്നെയായിരുന്നു മുമ്പിൽ. ഫൈനലിൽ 4:22:10 മിനിറ്റിലാണ് കാരിച്ചാൽ ഫിനിഷ് ചെയ്തത്. 4:32:01 മിനിറ്റിൽ ഫിനിഷ് ചെയ്ത ഗബ്രിയേൽ രണ്ടാം സ്ഥാനത്തെത്തി. വിജയികൾക്ക് ഗവർണർ ജസ്റ്റിസ് പി.സദാശിവം ട്രോഫി സമ്മാനിച്ചു.