Friday, July 28, 2017
Reg:No 91291/Kermal/2004/18734

വയനാട്ടില്‍ ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ക്ക് പരിക്കേറ്റു

വയനാട്ടില്‍ ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ക്ക് പരിക്കേറ്റു

വയനാട്: തോല്‍പ്പെട്ടിയില്‍ കര്‍ണാടക ആർ.ടി.സി ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴേ കാലിനാണ് അപകടം. ബംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന രാജഹംസം ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആരുടേയും നില ഗുരുതരമല്ല.